Monday, 11 May 2020

#covid19#lockdowncooking#Raw Mangosteen recipe

Got a heavy wind and rain. Tender mangosteens fall down. It is so sad to see the tender ones of the queen of fruits falling down. Due to covid lockdown, wants to recycle the products as far as possible.
Tried some side dishes for rice. Came out well ❤️









 ആദ്യത്തെ മലയാളം പോസ്റ്റാണ്. അതിന് പ്രചോദനമായത് അനിയത്തി Rema K Nair and Sandhya NB.
മാതൃദിനാശംസകളോടെ ❤️❤️
മാംഗോസ്റ്റീന് പഴംഗളുടെ റാണിയാണ്. അത് കൊണ്ട് പച്ചക്കൊരു വിഭവം തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയെ ഇല്ല. കോവിഡ് കാലത്ത് അതിജീവനപാചകത്തിന് വളരെ വളരെ പ്രാധാന്യമുണ്ട്. അത് പ്രാവര്ത്തികമാക്കി കൊണ്ടിരിക്കുന്നു. സന്ധ്യയുടെ കുക്കിംഗ് ഗംഭീരം. രമ & സന്ധ്യ ഭാഷാശൈലി അതിമനോഹരം. 8 വര്ഷമായി 900 ത്തോളം പാചകകുറുപ്പുകളുമായി പ്രായോഗിക പാചകത്തിന് ഊന്നല് കൊടുത്ത് കൊണ്ട് ഇപ്പം കോവിഡ് പാചക വിശേഷത്തിലൂടെ രണ്ട് കുക്കറി ബ്ളോഗുകളില് സജീവം. മാനവസേവതന്നെയാണ് ലക്ഷ്യം.
നാല് നാള് മുന്നിലൊരു വലിയ കാറ്റത്ത് തല്ലിയലച്ച് വീണ് പോയ മാംഗോസ്റ്റീന് കുട്ടികള്. എന്താ ചെയ്യാ? പ്രിയതമന് അത് പഴുത്തേക്കുമെന്നൊരു വിചാരം. ഇല്ലാന്നുള്ള അഭിപ്രായത്തിന് ചെവി തന്നില്ല. കായകള് ഷെഡ്ഡില് ഉപവിഷ്ടരായി.
മിനിഞ്ഞാന്ന് സന്ധ്യയുടെ മുള്ളാത്ത ഉപ്പേരി കണ്ടപ്പോ ദാ നമ്മുടെ പച്ച മാംഗോസ്റ്റീന്റെ പാചകമേന്മ തൊട്ടറിഞ്ഞു.
ഒന്ന് പാകപ്പെടുത്തി കൊണ്ട് വരാന് അല്പം മിനക്കേടില്ലാതില്ല. ആദ്യമായത് കൊണ്ടുമാകാം. ഏതായാലും മൂക്കുന്നതിന് മുന്പ് വീണ് പോകാതതിരിക്കട്ടെ.
തൊലി കളഞ്ഞ് നേര്ത്ത കഷണംഗളാക്കുക. നല്ല കറയാണ് കട്ട് കൈയ്പും. മഞ്ഞളും വെള്ളവും ചേര്ത്ത് പാകം ചെയ്യാന് വച്ചു. കൈയ്പ് സഹിക്കാന് വയ്യ. രണ്ട് വെള്ളമൂറ്റി. കൈയ്പ് ഏറെ കുറഞ്ഞു. സമാധാനമായി. എന്തായാലും കുറെശ്ശെ ഉപയോഗിക്കാന് തീരുമാനമായി. കുറച്ചെടുത്ത് മുളക് പൊടി കായം ഉപ്പ് പഞ്ചസാര ചേര്ത്ത് നല്ലെണ്ണയില് അച്ചാറാക്കി. ജാതി തൊണ്ട് അച്ചാറിനോട് സാമ്യം.
ഒരു പിടിയെടുത്ത് ഉള്ളി വെള്ളുള്ളി പച്ചമുളക് ചേര്ത്ത് വെളിച്ചെണ്ണയില് മെഴുക്ക് പുരട്ടി.
രുചി പരിശോധകരുടെ വിലയിരുത്തല് 👌👌👌 കൂടിയായപ്പോള് പോസ്റ്റ് ചെയ്യാനുറപ്പിച്ചു.
വെന്തത് കുറച്ച് ബാക്കി ഫ്രിഡ്ജിലിരുന്നത്  ഇന്ന് തോരനുമായി.
നല്ലരുചി. സന്തോഷം തോന്നുന്നു. പുതിയ പാഠം, പുതിയ രുചി, പുതിയ അനുഭവം. ജീവിതം മനോഹരം 🙏🙏

No comments:

Post a Comment